Kerala

കനത്ത മഴ ; പെരിയാറിലെ ജലനിരപ്പുയർന്നു; ആലുവ ശിവക്ഷേത്രം മുങ്ങി

കനത്ത മഴയെ തുടര്‍ന്ന് പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ആലുവ ശിവക്ഷേത്രം പൂര്‍ണമായും മുങ്ങി. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വെള്ളം കയറി. കാലടി ചെങ്ങല്‍ മേഖലയില്‍ വീടുകളില്‍ വെള്ളം കയറി. മാര്‍ത്താണ്ഡവര്‍മ, മംഗലപ്പുഴ, കാലടി എന്നിവിടങ്ങളില്‍ ജലനിരപ്പ് ഉയരുകയാണ്.Read More

India

വാണിജ്യ സിലിണ്ടറിന് വില കുറച്ചു

ന്യൂഡല്‍ഹി: വാണിജ്യ സിലിണ്ടറിന് വില കുറച്ച്‌ ഓയില്‍ മാര്‍ക്കറ്റിംഗ് കമ്ബനികള്‍.ഇന്ന് മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും. 19 കിലോയുടെ വാണിജ്യ സിലിണ്ടറിനാണ് 36 രൂപ കുറച്ചിരിക്കുന്നത്. വാണിജ്യ ആവശ്യത്തിനായുള്ള പാചക വാതകത്തിന് കൊച്ചിയില്‍ 1,991 രൂപയാണ് പുതിയ വില. അതേസമയം വീടുകളില്‍ ഉപയോഗിക്കുന്ന സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.  Read More

India

പരമേശ്വരന്‍ അയ്യര്‍ നീതി ആയോഗിന്റെ പുതിയ സിഇഒ

ന്യൂഡൽഹി ∙ നീതി ആയോഗിന്റെ പുതിയ സിഇഒ ആയി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ പരമേശ്വരൻ അയ്യരെ നിയമിച്ചു.നിലവിലെ സിഇഒ അമിതാഭ് കാന്ത് ഈ മാസം 30ന് വിരമിക്കുന്ന ഒഴിവിലാണ് നിയമനം.1981 ബാച്ച്‌ ഉത്തര്‍പ്രദേശ് കേഡര്‍ ഐഎഎസ് ഓഫീസറാണ് പരമേശ്വരന്‍ അയ്യര്‍. 2009-ല്‍ സര്‍വീസില്‍നിന്ന് സ്വയം വിരമിച്ച പരമേശ്വരന്‍ അയ്യരെ 2016-ല്‍ കേന്ദ്രസര്‍ക്കാര്‍ കുടിവെള്ളം-ശുചിത്വമന്ത്രാലയത്തിന്റെ സെക്രട്ടറിയായി നിയമിച്ചു. ദേശീയ സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതി അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ് നടപ്പാക്കിയത്.  Read More

Kerala

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം ;​ 19 എസ്.എഫ്.ഐ പ്രവര്‍ത്തകർ അറസ്റ്റില്‍

വയനാട് : രാഹുല്‍ ഗാന്ധിയുടെ കല്പറ്റയിലെ എം.പി ഓഫീസ് ആക്രമിക്കുകയും ജീവനക്കാരെ മ‌ര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ 19 എസ്.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് ജോയല്‍ ജോസഫ്,​ സെക്രട്ടറി ജിഷ്‌ണു ഷാജി എന്നിവരടക്കം 19 പേരാണ് അറസ്റ്റിലായത്. ഓഫീസ് ആക്രമിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എ.ഡി.ജി.പി മനോജ് എബ്രഹാമിനാണ് അന്വേഷണച്ചുമതല. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മുഖ്യമന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.Read More

Kerala

കൊറോണ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി സിപിഎമ്മിന്റെ മെഗാ തിരുവാതിര

കേരളത്തിൽ ഒമിക്രോണ്‍-കൊറോണ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ 502 പേരെ അണിനിരത്തിയുള്ള മെഗാ തിരുവാതിര സംഘടിപ്പിച്ച്‌ സിപിഎം.തിരുവനന്തപുരം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചാണ് സിപിഎമ്മിന്റെ മെഗാ തിരുവാതിര. പാറശ്ശാല ഏരിയാ കമ്മിറ്റിയിലെ 501 സ്ത്രീകളാണ് സമൂഹതിരുവാതിരയില്‍ പങ്കെടുത്തത്. കാഴ്ചക്കാരായി നിരവധി പേർ എത്തിയിരുന്നു. സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയും ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും കാഴ്ചക്കാരായി എത്തിയിരുന്നു. നിയന്ത്രണങ്ങള്‍ ലംഘിച്ച് ആളുകള്‍ കൂടിയിട്ടും പോലീസ് ഇതൊന്നും കാണാതെ സുരക്ഷയൊരുക്കി. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം ആൾക്കൂട്ടങ്ങൾക്ക് […]Read More

Kerala

മരണാനുകരണം മരണാനുഭവം ആയി മാറ്റി കോക്കല്ലൂർന്റെ നാടക കൂട്ടായ്മ

അടച്ചിട്ട മുറിയില്‍, ഇരുട്ടില്‍ നിശബ്ദതയില്‍ അവര്‍ നമ്മളോട് കിടക്കാന്‍ പറയും കണ്ണുകള്‍ അടച്ച് ഇരുട്ടിനോട് മുഖാമുഖം നില്‍ക്കാന്‍ പ്രേരിപ്പിക്കും. നേരിയ ഒരനക്കം പോലും ഉറഞ്ഞു കൂടുന്ന ഭയത്തെ കുത്തിമുറിവേല്പിച്ചേക്കുമോ എന്ന ഭയം നമ്മെ പിടികൂടും.പതിയെ മിന്നുന്ന വെളിച്ചങ്ങള്‍ക്കിടയില്‍ അവര്‍ നമ്മുടെ കാതില്‍ മന്ത്രിക്കും തീവ്രമായ ഒരു പ്രസ്താവന..അങ്ങനെ പല പല പ്രസ്താവനകള്‍! അതിലേക്ക് എത്തിച്ചേരുന്നത് പല നിബന്ധനകളിലൂടെയും നിയമാവലികളിലൂടെയും. സ്വാതന്ത്ര്യമെന്ന അതിതീവ്രമായ സ്വപ്നം കാണിച്ച് വാക്കതിരിന്റെ, ചലന ബന്ധത്തിന്റെ, എന്തിന് ശ്വാസം വിടാന്‍ പോലും ഉള്ള അനുമതി […]Read More

Health TOK

15 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സിനായുള്ള രജിസ്ട്രേഷൻ നാളെ ആരംഭിക്കും

15 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സിനായുള്ള രജിസ്ട്രേഷൻ നാളെ ആരംഭിക്കും. http://www.cowin.gov.in എന്ന വെബ്സൈറ്റിൽ വിവരങ്ങൾ നൽകി വാക്സിനേഷൻ തിയതി തെരഞ്ഞെടുക്കാം. തിങ്കളാഴ്ചയാണ് വാക്സിനേഷൻ തുടങ്ങുന്നത്. വാക്സിൻ രജിസ്ട്രേഷൻ സമയത്ത് കുട്ടികളുടെ തിരിച്ചറിയൽ രേഖ അപ്‌ലോഡ് ചെയ്യണം. ആധാർ ഇല്ലാത്തവർക്ക് സ്കൂളിൽ നിന്നുള്ള തിരിച്ചറിയൽ കാർഡ് രേഖയായി ഉപയോഗിക്കാം.Read More

Education

സ്കൂള്‍ പരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടക്കും ; വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂള്‍ പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടാവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി.കേരളത്തില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലാത്തതിനാല്‍ പരീക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങളുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി അറിയിച്ചു.  Read More

India

ഇന്ത്യയില്‍ 2022ല്‍ 5G എത്തും ; ആദ്യം സേവനം ലഭിക്കുക ഈ 13 നഗരങ്ങളില്‍

2022ല്‍ ഇന്ത്യയില്‍ 5ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആരംഭിക്കുമെന്ന് ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് (DoT) പ്രഖ്യാപിച്ചു. രാജ്യത്തെ 13 നഗരങ്ങളിലാകും തുടക്കത്തില്‍ 5ജി സേവനങ്ങള്‍ ലഭിക്കുക. അഹമ്മദാബാദ്, ബെംഗളൂരു, ചണ്ഡീഗഡ്, ചെന്നൈ, ഡല്‍ഹി, ഗാന്ധിനഗര്‍, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗര്‍, കൊല്‍ക്കത്ത, ലഖ്‌നൗ, മുംബൈ, പൂനെ എന്നിവയാണ് ഈ 13 നഗരങ്ങള്‍.  Read More

Business

സ്വര്‍ണ വില വീണ്ടും കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 36,120 രൂപയായി.ഗ്രാം വില 20 രൂപ കുറഞ്ഞ് 4,515 ആയി. കഴിഞ്ഞ ദിവസം 36,280 രൂപയായിരുന്നു പവന്റെ വില .  Read More