film

കലാ സംവിധായകന്‍ സുനില്‍ ബാബു അന്തരിച്ചു

കൊച്ചി: സിനിമ കലാ സംവിധായകന്‍ സുനില്‍ ബാബു അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മലയാളം, തെലുങ്ക്,തമിഴ്, ബോളിവുഡ് സിനിമകളില്‍ കലാ സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.മലയാളത്തില്‍ അനന്തഭദ്രം, ഉറുമി, ഛോട്ടാ മുംബൈ, ആമി, പ്രേമം, നോട്ട്ബുക്ക്, കായംകുളം കൊച്ചുണ്ണി, പഴശ്ശിരാജ, ബാംഗ്ലൂര്‍ ഡെയ്‌സ് തുടങ്ങിയ സിനിമകളിലെ കലാസംവിധായകനായിരുന്നു സുനില്‍ ബാബു.ഇദ്ദേഹത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചിട്ടുണ്ട്.Read More

Kerala

തെരുവുനായയുടെ കടിയേറ്റ 12 വയസുകാരി ഗുരുതരാവസ്ഥയിൽ

തെരുവുനായയുടെ കടിയേറ്റ 12 വയസുകാരി ഗുരുതരാവസ്ഥയിൽ. രണ്ടാഴ്ച മുൻമ്പാണ്  റാന്നി സ്വദേശിനി അഭിരാമിയ്ക്ക് തെരുവു നായയുടെ കടിയേൽക്കുന്നത്.കുട്ടിയുടെ കൈയിലും ശരീരത്തിലുമായി  ഒൻപതിലധികം കടികൾ ഏറ്റിരുന്നു.കുട്ടിയുടെ അവസ്ഥ ഗുരുതരമായതോടെയാണ് ഇന്നലെ രാത്രി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.Read More

Sports TOK

ന്യൂസീലൻഡ് ഓൾറൗണ്ടർ കോളിൻ ഡി ഗ്രാൻഡ്‌ഹോം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ന്യൂസീലൻഡ് ഓൾറൗണ്ടർ കോളിൻ ഡി ഗ്രാൻഡ്‌ഹോം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.പരുക്കുകൾ ബുദ്ധിമുട്ടിക്കുന്നതിനാലാണ് വിരമിക്കുന്നതെന്ന് താരം അറിയിച്ചു.  Read More

World

മിഖായേല്‍ ഗോര്‍ബച്ചേവ് അന്തരിച്ചു

മോസ്‌കോ: സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റായിരുന്ന മിഖായേല്‍ ഗോര്‍ബച്ചേവ് അന്തരിച്ചു. ദീര്‍ഘകാലം അസുഖ ബാധിതനായിരുന്നെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.   അമേരിക്കന്‍ ഐക്യനാടുകളും യുഎസ്എസ്ആറും തമ്മിലുളള ശീതയുദ്ധത്തിന് അന്ത്യം കുറിച്ചത് ഗോര്‍ബച്ചേവായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമർ പുട്ടിന്‍, ബോറിസ് ജോണ്‍സണ്‍, തുടങ്ങിയ ലോക നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.  Read More

Kerala

സംസ്ഥാനത്ത് ഒരാഴ്ച മഴ തുടരും

കേരളത്തിൽ ഒരാഴ്ച മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ. മധ്യ-തെക്കൻ ജില്ലകളിൽ കൂടുതൽ ജാഗ്രതവേണം.   തമിഴ്നാടിന് മുകളിൽ നിലനില്കുന്ന അന്തരീക്ഷചുഴിയാണ് മഴയ്ക്ക് കാരണമെന്നും തിരുവനന്തപുരം ഐഎംഡി ഡയറക്ടർ കെ സന്തോഷ് പറഞ്ഞു.  Read More

India

റിപ്പോ നിരക്ക് 0.50ശതമാനം കൂട്ടി: വായ്പ പലിശ ഉയരും

റിസര്‍വ് ബേങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തി. തുടര്‍ച്ചയായ മൂന്നാം തവണയാണ് നിരക്ക് ഉയര്‍ത്തുന്നത്.0.50ശതമാനത്തിന്റെ വര്‍ധനവാണ് ഇപ്പോള്‍ വരുത്തിയിരിക്കുന്നത്. ഇതോടെ റിപ്പോ നിരക്ക് 5.40ശതമാനമായി.പണപ്പെരുപ്പവും ആഗോളതലത്തിലെ കേന്ദ്ര ബേങ്കുകളുടെ നിലപാടുമാണ് ആര്‍ബിഐ നടപടിക്ക് പിന്നില്‍. മെയിലെ അസാധാരണ യോഗത്തില്‍ 0.40ശതമാനവും ജൂണില്‍ 0.50ശതമാനവുമാണ് നിരക്കില്‍ വര്‍ധനവരുത്തിയത്. ഇത്തവണത്തെ വര്‍ധനവോടെ മൂന്നുമാസത്തിനിടെ നിരക്കിലുണ്ടായ വര്‍ധന 1.40ശതമാനമായി.  Read More

Kerala

വിവാഹസമയത്ത്‌ പ്രായപൂർത്തിയായിരുന്നില്ല; പോക്‌സോ കേസിൽ റിഫയുടെ ഭർത്താവ്‌ മെഹ്നാസ്‌ അറസ്‌റ്റിൽ

മരിച്ച മലയാളി വ്‌ളോഗര്‍ റിഫ മെഹ്‌നുവിന്റെ ഭര്‍ത്താവ് മെഹ്‌നാസിനെതിരെ പോക്‌സോ കേസ് കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്തു. വിവാഹം കഴിക്കുമ്പോൾ റിഫ മെഹ്‌നുവിന് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസ് നടപടി. കാക്കൂര്‍ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.മാര്‍ച്ച്‌ ഒന്നിനാണ് ദുബായ് ജാഫിലിയിലെ ഫ്‌ലാറ്റില്‍ റിഫ മെഹ്‌നുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.Read More

Kerala

സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക് സാധ്യതയുള്ളതിനാൽ 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിലെല്ലാം ഓറഞ്ച് അലര്‍ട്ടാണ്.രണ്ട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.കേരളത്തില്‍ ഓഗസ്റ്റ് 4 വരെ മത്സ്യബന്ധനം പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്Read More

India

സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളി

യുഎപിഎ കേസില്‍ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളി. അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബഞ്ച് ആണ് ജാമ്യാപേക്ഷ തള്ളിയത്. മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന്‍ 22 മാസമായി തടവിലാണ്. 2020 ഒക്ടോബര്‍ അഞ്ചിന് ഹത്രാസ് ബലാത്സംഗ കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടയിലായിരുന്നു അറസ്റ്റ്. ഡല്‍ഹിക്ക് അടുത്ത് മഥുര ടോള്‍ പ്ലാസയില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്.Read More