കൊറോണ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി സിപിഎമ്മിന്റെ മെഗാ തിരുവാതിര
സുഹൃത്ത് പീഡനത്തിന് ഇരയായെന്ന ഒളിംപ്യന്‍ മയൂഖയുടെ പരാതിയില്‍ ശാസ്ത്രീയ തെളിവുകളില്ലെന്ന് പോലീസ്. 2016ല്‍ നടന്ന സംഭവമായതിനാല്‍ പുറമേയ്ക്ക് പരുക്കുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇരയെ പരിശോധിച്ച് ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.പീഡിപ്പിക്കപ്പെട്ടവരും ആരോപണ വിധേയനും ഒരേ സ്ഥലത്തുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന ഫോണ്‍ രേഖകളും ലഭിച്ചിട്ടില്ല. ശാസ്ത്രീയ തെളിവുകള്‍ ഇല്ലാത്തതിനാല്‍ സാഹചര്യത്തെളിവുകളെ മാത്രം ആശ്രയിക്കേണ്ടി വരുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്.Read More