സൈനിക സ്‌കൂൾ പ്രവേശനം; അപേക്ഷ തീയതി നവംബർ അഞ്ച് വരെ നീട്ടി

 സൈനിക സ്‌കൂൾ പ്രവേശനം; അപേക്ഷ തീയതി നവംബർ അഞ്ച് വരെ നീട്ടി

ന്യൂഡൽഹി: രാജ്യത്തെ വിവിധ സൈനിക സ്‌കൂളുകളിലേയ്‌ക്കുള്ള പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി(എൻടിഎ) നടത്തുന്ന 2022ലെ പ്രവേശന പരീക്ഷയ്‌ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. നവംബർ അഞ്ച് വരെയാണ് നീട്ടിയത്.

ആറാം ക്ലാസ്സിലേയ്‌ക്കും ഒൻപതാം ക്ലാസ്സിലേയ്‌ക്കും പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് നവംബർ അഞ്ച് വൈകിട്ട് അഞ്ച് മണി വരെ അപേക്ഷ സമർപ്പിക്കാം.

പരീക്ഷ ഫീസ് അടയ്‌ക്കാനുള്ള അവസാന തീയതി നവംബർ അഞ്ച് രാത്രി 11.50 വരെയാണ്. വിദ്യാർത്ഥികൾക്ക് https://www.aissee.nta.nic.in എന്ന ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

 

Related News