വന്യജീവി ആക്രമണം : വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് കേന്ദ്രം

വന്യജീവി ആക്രമണത്തിൽ കേരളത്തിന് എല്ലാവിധ സഹായവും കേന്ദ്രം ഉറപ്പുനൽകിയെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. സംസ്ഥാനത്തെ കാട്ടുപന്നി ആക്രമണവുമായി ബന്ധപ്പെട്ട് മന്ത്രി എ കെ ശശീന്ദ്രനും കേന്ദ്ര വനം മന്ത്രി ഭൂപേന്ദ്ര യാദവും ഇന്ന് നടത്തിയ ചർച്ചയിലാണ് കാട്ടുപന്നി ആക്രമണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാമെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നൽകിയത്.പ്രശ്നങ്ങൾ പരിശോധിക്കാൻ കേന്ദ്ര വനം മന്ത്രി ഭൂപേന്ദ്ര യാദവ് ഡിസംബറിൽ കേരളത്തിലെത്തും.
സംസ്ഥാനം മുന്നോട്ട് വെച്ച 620 കോടിയുടെ പദ്ധതിയ്ക്ക് കേന്ദ്രത്തിന്റെ പിന്തുണയുണ്ട്. ഫണ്ട് ലഭ്യത അനുസരിച്ച് സഹായിക്കാമെന്ന് കേന്ദ്രം ഉറപ്പ് നൽകി.