കൊറോണ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി സിപിഎമ്മിന്റെ മെഗാ തിരുവാതിര
സംസ്ഥാനത്തിന് 2.65 ലക്ഷം ഡോസ് കൂടുതല്‍ വാക്സിന്; ഇന്ന് വാക്സിനെടുത്തത് 1,70,976 പേര്

തിരുവനന്തപുരം: സംസ്ഥാനത്തിന് 2,65,160 ഡോസ് വാക്സിന് കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 61,150 ഡോസ് കോവീഷീല്‍ഡ് വാക്സിന് എറണാകുളത്തും 42,000 ഡോസ് കോവീഷീല്‍ഡ് വാക്സിന് കോഴിക്കോടും വെള്ളിയാഴ്ച എത്തിയിരുന്നു. ഇതുകൂടാതെ ഇന്ന് തിരുവനന്തപുരത്ത് 1,08,510 ഡോസ് കോവാക്സിനും രാത്രിയോടെ 53,500 ഡോസ് കോവീഷീല്‍ഡ് വാക്സിനും എത്തിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് 1,28,82,290 ഡോസ് വാക്സിനാണ് ലഭിച്ചത്.
സംസ്ഥാനത്ത് ഇന്ന് 1,70,976 പേരാണ് വാക്സിനെടുത്തത്. 1234 വാക്സിനേഷന് കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. സംസ്ഥാനത്ത് ഇതുവരെ 1,05,02,531 ഒന്നാം ഡോസും 29,76,526 രണ്ടാം ഡോസും ഉള്‍പ്പെടെ ആകെ 1,34,79,057 പേരാണ് വാക്സിന് സ്വീകരിച്ചത്.
അതേസമയം, കേരളത്തില്‍ ഇന്ന് 12,118 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 1522, എറണാകുളം 1414, മലപ്പുറം 1339, തൃശൂര്‍ 1311, കൊല്ലം 1132, കോഴിക്കോട് 1054, പാലക്കാട് 921, ആലപ്പുഴ 770, കാസര്‍ഗോഡ് 577, കോട്ടയം 550, കണ്ണൂര്‍ 535, ഇടുക്കി 418, പത്തനംതിട്ട 345, വയനാട് 230 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,629 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,26,20,276 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 118 മരണങ്ങളാണ് കൊവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,817 കടന്നു.