സംസ്ഥാനത്ത് സ്വര്‍ണവില കൂടി; പവന് 33,800 രൂപ

 സംസ്ഥാനത്ത് സ്വര്‍ണവില കൂടി; പവന് 33,800 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില കൂടി. പവന് 120 രൂപകൂടി 33,800 രൂപയായി. 4225 രൂപയാണ് ഗ്രാമിന്റെ വില. 33,680 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.

ആഗോള വിപണിയില്‍ ഔണ്‍സിന് 1,735 ഡോളര്‍ നിലവാരത്തിലാണ് സ്വര്‍ണവില. യുഎസ് ട്രഷറി ആദായം ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ ആഗോള തലത്തില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്.

Related News