വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍,ക്ഷേമ പെന്‍ഷനുകള്‍ 2500 രൂപയാക്കും; എല്‍ഡിഎഫ് പ്രകടന പത്രിക

എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി’ ക്ഷേമ പെന്‍ഷന്‍ 2,500 രൂപയാക്കി ഉയർത്തും, മുഴുവന്‍ പട്ടിക ജാതി, ആദിവാസി കുടുംബങ്ങള്‍ക്കും പാര്‍പ്പിടം ഉറപ്പാക്കും, കടലിന്‍റെ അവകാശം പൂര്‍ണമായും മത്സ്യ തൊഴിലാളികള്‍ക്ക് ഉറപ്പാക്കും എന്നിങ്ങനെ നിരവധി കാര്യങ്ങളാണ് പ്രകടന പത്രികയിലുള്ളത്.
കാര്‍ഷിക മേഖലയില്‍ വരുമാനം 50 ശതമാനമെങ്കിലും ഉയര്‍ത്തുന്നതിനുവേണ്ടിയുള്ള പദ്ധതികള്‍ നടപ്പിലാക്കും. ആരോഗ്യ വിദ്യാഭ്യാസമേഖലയെ ലോകോത്തരമാക്കുമെന്നും,വീട്ടമ്മമാർക്ക് പെൻഷൻ ഏർപ്പെടുത്തുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.
രണ്ട് ഭാഗമായാണ് പ്രകടന പത്രികയുള്ളത്. ആദ്യഭാഗത്ത് 50 ഇന പരിപാടികൾ പ്രഖ്യാപിക്കും. 50ഇന പരിപാടികൾ നടപ്പിലാക്കുന്നതിന് 900 നിർദേശങ്ങൾ പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.