വിട വാങ്ങിയത് ഹാസ്യത്തിന് പുതുരൂപം നല്‍കിയ നടന്‍ : ഞെട്ടല്‍ വിട്ടുമാറാതെ തമിഴകം

 വിട വാങ്ങിയത് ഹാസ്യത്തിന് പുതുരൂപം നല്‍കിയ നടന്‍ : ഞെട്ടല്‍ വിട്ടുമാറാതെ തമിഴകം

തമിഴ് സിനിമയില്‍ ഹാസ്യത്തിന് പുതു രൂപം നല്‍കിയ നടനാണ് വിവേക്. അഞ്ചുതവണ തമിഴ്‌നാട് സര്‍ക്കാറിന്റെ ഹാസ്യ നടനുള്ള പുരസ്‌കാരം നേടിയിരുന്നു.
കെ. ബാലചന്ദറിന്റെ മാനതില്‍ ഉരുതി വേണ്ടും എന്ന ചിത്രത്തിലൂടെയായിരുന്നു വിവേകിന്റെ അരങ്ങേറ്റം. വിടവാങ്ങിയത് അംഗീകരിക്കാനാവാതെ നില്‍ക്കുകയാണ് തമിഴകം. പ്രമുഖ ചലച്ചിത്രതാരങ്ങള്‍ അനുശോചനം അറിയിച്ചു.

ഒരു നുണക്കഥ എന്ന ചിത്രത്തിലൂടെ മലയാളത്തിലും സാന്നിധ്യമറിയിച്ചു വിവേക്. മധുര കോവില്‍പ്പട്ടിയാണ് സ്വദേശം. വിവേകാനന്ദന്‍ എന്ന യഥാര്‍ഥ പേര് സിനിമയിലെത്തിയതോടെയാണ് വിവേകായി ചുരുങ്ങിയത്.
ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചെന്നൈയിലെ ആശുപത്രിയിലായിരുന്നു. ഷൂട്ടിങ് സെറ്റില്‍ വെച്ചുതന്നെ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Related News