യു.എ.ഇയില്‍ 16 വയസിന് മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്സിൻ

 യു.എ.ഇയില്‍ 16 വയസിന് മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്സിൻ

യു.എ.ഇയിൽ താമസ വിസയിലുള്ള 16 വയസു കഴിഞ്ഞ എല്ലാവർക്കും കൊറോണ പ്രതിരോധ കുത്തിവെപ്പിന് സൗകര്യമൊരുക്കുമെന്ന് ആരോഗ്യമന്ത്രാലയം.

ആരോഗ്യമന്ത്രാലയത്തിന്‍റെ വെബ്സൈറ്റോ, മൊബൈൽ ആപ്പോ വഴി രജിസ്റ്റർ ചെയ്യണം. എമിറേറ്റ്സ് ഐഡി, ഫോൺ നമ്പർ, താൽപര്യപ്പെടുന്ന വാക്സിനേഷൻ കേന്ദ്രം തുടങ്ങിയ വിവരങ്ങൾ നൽകിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് 205 ആരോഗ്യകേന്ദ്രങ്ങൾ മുഖേന വാക്‌സിന്‍ സൗജന്യമായി ലഭിക്കും.

Related News