മാറ്റിവച്ച പ്ലസ് ടുതല പ്രാഥമിക പരീക്ഷയുടെ പുതുക്കിയ തിയതി പ്രഖ്യാപിച്ച്‌ പിഎസ്‌സി

 മാറ്റിവച്ച പ്ലസ് ടുതല പ്രാഥമിക പരീക്ഷയുടെ പുതുക്കിയ തിയതി പ്രഖ്യാപിച്ച്‌ പിഎസ്‌സി

തിരുവനന്തപുരം: മാറ്റിവച്ച പ്ലസ് ടുതല പ്രാഥമിക പരീക്ഷയുടെ പുതുക്കിയ തിയതി പ്രഖ്യാപിച്ച്‌ കേരള പി എസ് സി. ഏപ്രില്‍ 10, 17 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് ഏപ്രില്‍ 10, 18 തീയതികളിലേക്ക് മാറ്റി വെച്ചത്.

രണ്ട് ഘട്ടമായിട്ടാണ് പരീക്ഷ നടക്കുന്നത്. ആദ്യഘട്ടത്തിന്റെ അഡ്മിറ്റ് കാര്‍ഡ് മാര്‍ച് 29 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. ഏപ്രില്‍ 18 നടക്കുന്ന രണ്ടാംഘട്ടത്തിന്റെ അഡ്മിറ്റ് കാര്‍ഡ് ഏപ്രില്‍ എട്ടുമുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയാകും പരീക്ഷ. പരീക്ഷാകേന്ദ്രം സംബന്ധിച്ച വിശദവിവരങ്ങളും പാലിക്കേണ്ട നിര്‍ദ്ദേശങ്ങളും ഹാള്‍ ടികെറ്റിലുണ്ടാകും.
ബിരുദതല പ്രവേശന പരീക്ഷയുടെ തീയതിയും കേരള പി എസ് സി പ്രഖ്യാപിച്ചിരുന്നു. മേയ് 22-നാണ് ബിരുദതല പരീക്ഷ നടക്കുന്നത്. മേയ് ഏഴു മുതല്‍ പരീക്ഷയുടെ ഹാള്‍ ടികെറ്റ് ഡൗണ്‍ലോഡ് ചെയ്യാം.

 

Related News