‘ഭാര്യ സ്വകാര്യസ്വത്ത് അല്ല; ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ ഭാര്യയെ നിര്‍ബന്ധിക്കാനാകില്ലെന്ന് സുപ്രീം കോടതി

ഡല്‍ഹി: ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ ഭാര്യയെ നിര്‍ബന്ധിക്കാനാകില്ലെന്ന് സുപ്രീം കോടതി. ഭാര്യ ഭര്‍ത്താവിന്‍റെ സ്വകാര്യ സ്വത്തല്ലെന്നും ഭർത്താവിനൊപ്പം ജീവിക്കണമെന്ന് ഭാര്യയെ നിര്‍ബന്ധിക്കാനാവി ല്ലെന്നാണ് കോടതി അറിയിച്ചത്. ഗോരഖ്പുര്‍ സ്വദേശിയായ യുവാവിന്‍റെ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ഹേമന്ദ് ഗുപ്ത എന്നിവരടങ്ങിയ ബഞ്ച് ഇത്തരമൊരു നിരീക്ഷണം നടത്തിയത്.
സ്ത്രീധനപീഡനത്തെ തുടര്‍ന്ന് ഭര്‍ത്താവിനെതിരെ പരാതിയുമായി കുടുംബ കോടതിയെ സമീപിച്ച കേസിലാണ് സുപ്രീം കോടതി ഇങ്ങനെ പരാമർശിച്ചത്.
ഇതിന്‍റെ അടിസ്ഥാനത്തില്‍ ഭാര്യക്ക് ജീവനാംശമായി പ്രതിമാസം 20000 രൂപ നല്‍കാന്‍ കോടതി ഉത്തരവിട്ടു. ഭാര്യയ്ക്കൊപ്പം ഒന്നിച്ചു കഴിയാന്‍ സന്നദ്ധനാണെന്നും അങ്ങനെ ജീവിക്കാന്‍ തയ്യാറായാല്‍ ഹിന്ദു സ്പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരം ജീവനാംശം നല്‍കേണ്ടതില്ലെന്നും വ്യക്തമാക്കിയെങ്കിലും അലഹബാദ് ഹൈക്കോടതി ഭർത്താവിന്റെ ആവശ്യം തള്ളി.