പൊളിച്ചുപണിത പാലാരിവട്ടം മേൽപ്പാലം ഇന്ന് സർക്കാരിന് കൈമാറും

പൊളിച്ചുപണിത പാലാരിവട്ടം മേൽപ്പാലം ഇന്ന് വൈകുന്നേരം സർക്കാരിന് കൈമാറും. ഭാരപരിശോധന റിപ്പോർട്ട് ആർ.ബി.ഡി.സി.കെക്കും സംസ്ഥാന പൊതുമരാമത്തുവകുപ്പിനും കൈമാറും. റിപ്പോർട്ട് വിലയിരുത്തി പൊതുമരാമത്തുവകുപ്പും ആർ.ബി.ഡി.സി.കെയും നൽകുന്ന സർട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിലാണ് പാലം പൊതുജനങ്ങൾക്കായി തുറന്നുനൽകുക. ഈ മാസം 10ന് മുമ്പ് പാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തേക്കും.

 

 

മേല്‍പ്പാലത്തിന്‍റെ അവസാനഘട്ട പരിശോധനകള്‍ക്ക് വേണ്ടി ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ ഇന്നലെ പാലാരിവട്ടം പാലം സന്ദര്‍ശിച്ചിരുന്നു.

Related News