പാനൂര്‍ കൊലപാതകം: കളക്ടര്‍ വിളിച്ച സമാധാന യോഗത്തില്‍ നിന്ന് യു ഡി എഫ് ഇറങ്ങിപ്പോയി
നിയമസഭാ തെരഞ്ഞെടുപ്പിൽ ശശീന്ദ്രന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധം; എന്‍സിപിയില്‍ രാജി

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മന്ത്രി എ കെ ശശീന്ദ്രന് വീണ്ടും എലത്തൂരില്‍ സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം രാജിവെച്ചു. സംസ്ഥാന നിര്‍വാഹക സമിതി അംഗമായ പി എസ് പ്രകാശനാണ് രാജിവച്ചത്. മാണി. സി. കാപ്പനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രകാശന് അറിയിച്ചു.മന്ത്രി എ. കെ ശശീന്ദ്രന് എലത്തൂരില്‍ വീണ്ടും സീറ്റ് നല്‍കിയതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
കോഴിക്കോട് പാവങ്ങാടും എലത്തൂരിലും എ. കെ. ശശീന്ദ്രനെതിരെ പോസ്റ്ററുകളും ഫ്ലക്സുകളും ഉയര്‍ന്നിരുന്നു. സേവ് എന്‍സിപി എന്ന പേരിലാണ് പോസ്റ്റര്‍ പതിപ്പിച്ചത്.ശശീന്ദ്രനെ മത്സരിപ്പിക്കരുതെന്ന് പോസ്റ്ററില്‍ ആവശ്യപ്പെട്ടിരുന്നു. മണ്ഡലത്തില്‍ പുതുമുഖത്തിന് സീറ്റ് നല്കി മത്സരിപ്പിക്കണം. ഫോണ്‍ വിളി വിവാദം മറക്കരുതെന്നും പോസ്റ്ററിലുണ്ടായിരുന്നു.