തീയേറ്റുകളില്‍ സെക്കന്‍ഡ് ഷോ ഇന്ന് മുതല്‍

 തീയേറ്റുകളില്‍ സെക്കന്‍ഡ് ഷോ ഇന്ന് മുതല്‍

കൊച്ചി: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം തീയേറ്റുകളില്‍ ഇന്ന് മുതല്‍ സെക്കന്‍ഡ് ഷോ ആരംഭിക്കും.
സിനിമ തീയറ്ററുകളുടെ പ്രവര്‍ത്തന സമയം ഉച്ചക്ക് 12 മണി മുതല്‍ രാത്രി 12 മണി വരെയാക്കി പുനഃക്രമീകരിച്ചു.തീയേറ്റര്‍ ഉടമകളുടെ നിവേദനത്തെ തുടര്‍ന്നാണ് തീരുമാനം.

സെക്കന്‍ഡ് ഷോ അനുവദിച്ചില്ലെങ്കില്‍ സാമ്ബത്തികമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും അതിനാല്‍ തിയേറ്റര്‍ അടച്ചിടേണ്ടി വരുമെന്നുമായിരുന്നു ഉടമകളുടെ നിലപാട്. വിനോദ നികുതിയിലെ ഇളവ് മാര്‍ച്ച്‌ 31 ന്ശേഷവും വേണമെന്നും ചേംമ്ബര്‍ ആവശ്യപ്പെട്ടിരുന്നു. ആവശ്യം ഉന്നയിച്ച്‌ സംഘടന മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു.

Related News