കൊറോണ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി സിപിഎമ്മിന്റെ മെഗാ തിരുവാതിര
തിരുവനന്തപുരത്തും കോഴിക്കോട് ജില്ലയിലും കോവിഡ് വാക്സിന് ക്ഷാമം രൂക്ഷമാകുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്തും കോഴിക്കോട് ജില്ലയിലും കോവിഡ് വാക്സിന് ക്ഷാമം രൂക്ഷമാകുന്നു. ഇതേ തുടര്‍ന്ന് സ്വകാര്യ ആശുപത്രികളിലേയ്ക്കുളള വാക്സിന് വിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. മെഗാ വാക്സിന് ക്യാമ്ബുകളില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കാരെന്ന വ്യാജേന അനര്‍ഹരെ തിരുകി കയറ്റിയതാണ് വാക്സിന് ക്ഷാമത്തിന് കാരണമെന്നാണ് പ്രധാന ആക്ഷേപം.
ഇനി മുതല്‍ ജില്ലാ ആശുപത്രിയില്‍ പ്രതിദിനം 300 പേര്‍ക്കും താലൂക്ക് ആശുപത്രികളില്‍ 200 പേര്‍ക്കും മാത്രമേ വാക്സിന് നല്കുകയുളളൂ.വിവിധ ആശുപത്രികളില്‍ എത്തിയ മുതിര്‍ന്ന പൗരന്മാര് വാക്സിന് ലഭിക്കാതെ മടങ്ങി. ഓണ്‍ലൈന്‍ രജിസ്ട്രേഷന് വഴി ബുക് ചെയ്ത് എത്തിയവരോട് ഒരാഴ്ച കഴിഞ്ഞ് വരാന്‍ നിര്‍ദേശം നല്കി മടക്കി.