തമിഴ്‌നാട്ടില്‍ മറ്റന്നാള്‍ മുതല്‍ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍

 തമിഴ്‌നാട്ടില്‍ മറ്റന്നാള്‍ മുതല്‍ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍

ചെന്നൈ: കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തമിഴ്‌നാട്ടില്‍ സമ്ബൂര്‍ണ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചു. മറ്റന്നാള്‍ മുതല്‍ 24 വരെ രണ്ടാഴ്‌ചത്തേക്കാണ് ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 6 മുതല്‍ ഉച്ചയ്‌ക്ക് പന്ത്രണ്ട് വരെ പ്രവര്‍ത്തിക്കും. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതിയുള്ളത്.

 

കൊറോണ കൂടിയ സാഹചര്യത്തിലാണ് സംസ്ഥാനത്ത് ലോക്ക്‌ഡൗണ്‍ പ്രഖ്യാപിക്കുന്നതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു.അടിയന്തര ആവശ്യങ്ങള്‍ക്ക് അല്ലാത്ത സംസ്ഥാനാന്തര യാത്രകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. തമിഴ്‌നാട് അതിര്‍ത്തി കടന്നെത്തുന്ന സ്വകാര്യവാഹനങ്ങള്‍ തടയും. അടിയന്തര ആവശ്യമുള്ള യാത്രകള്‍ മാത്രമേ അനുവദിക്കുകയുളളൂ.സംസ്ഥാനത്തെ മദ്യശാലകളും അടച്ചിടും. എന്നാല്‍ ഹോട്ടലുകളില്‍ ടേക്ക് എവേ സംവിധാനമുണ്ടാകും.

Related News