ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 24000 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

 ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 24000 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 24000 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് കേസുകള്‍ കൂടുന്നത് മാത്രമല്ല ഓക്‌സിജന്റെ ലഭ്യതക്കുറവുണ്ടെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു. തലസ്ഥാന നഗരിയിലെ ഏറ്റവും കൂടുതല്‍ രോഗികളുടെ റിപ്പോര്‍ട്ടാണ് ഇന്ന് വന്നതെന്നും അദ്ദേഹം പറഞ്ഞു.

 

ഐസിയുവില്‍ വളരെ കുറഞ്ഞ കിടിക്കകളും ഓക്‌സിജനുമാണുള്ളതെന്നും അവ പരിമിതമാണെന്നും കെജരിവാള്‍ അറിയിച്ചു. വളരെ പെട്ടെന്ന് കൊറോണ പടര്‍ന്നു പിടിക്കുന്നുണ്ടെന്നും അവ പ്രതിരോധിക്കാന്‍ വളരെ പെട്ടെന്നുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും മാത്രമല്ല ലഭ്യതക്കുറവുകള്‍ കേന്ദ്ര ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും അവ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ 6000 കിടക്കകള്‍ കൂടി ആവശ്യമുണ്ടാവുമെന്നും ഇതിന്റെ ത്രീവ്രത എവിടെ എത്തി നില്‍ക്കുമെന്ന് ആരുക്കും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Related News