കോഴിക്കോട് ജില്ലയില്‍ നിയന്ത്രണം കടുപ്പിക്കും

 കോഴിക്കോട് ജില്ലയില്‍ നിയന്ത്രണം കടുപ്പിക്കും

ജില്ലയില്‍ കോവിഡ് വ്യാപനം കൂടുതലാണെന്നും നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്നും ജില്ല കളക്ടര്‍ സാമ്പശിവ രാവു. നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ കേസ് എടുക്കും. ഫൈന്‍ മാത്രമല്ല കടുത്ത നടപടി വേണ്ടി വരുമെന്നും കളക്ടര്‍ പറഞ്ഞു. ജില്ലയില്‍ കൊവിഡ് വാക്‌സിന്‍ അപര്യാപ്തമാണെന്നും കൂടുതല്‍ വാക്‌സിന്‍ കിട്ടാതെ ഇനി വാക്‌സിനേഷന്‍ സാധ്യമാകില്ലെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.

 

കൂടുതല്‍ ആശുപത്രി ബെഡ്ഡുകള്‍ ഏര്‍പ്പെടുത്തുന്നുണ്ടെന്നും സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം കൂടുതല്‍ ചികിത്സ സൗകര്യം ഏര്‍പ്പെടുത്തുമെന്നും കളക്ടര്‍ വ്യക്തമാക്കി.

Related News