കൊറോണ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി സിപിഎമ്മിന്റെ മെഗാ തിരുവാതിര
കൊവിഷീല്‍ഡിന്റെ വില കുറച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കൊറോണ പ്രതിരോധ വാക്സിനായ കൊവിഷീല്‍ഡിന്റെ വില കുറച്ച് കേന്ദ്ര സര്‍ക്കാര്‍. ഒരു ഡോസിന് 157.50 രൂപയായാണ് കുറച്ചത്. നേരത്തെ ഈടാക്കിയിരുന്നത് 210 രൂപയാണ്.
വില കുറച്ചതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രാലയം ഔദ്യോഗികമായ അറിയിപ്പുകള് പുറത്തുവിട്ടിട്ടില്ല. എന്നാല്‍ വാക്സിന്റെ 150 രൂപയ്ക്ക് നല്‍കാമെന്ന് കമ്ബനി അറിയിച്ചതായി ആരോഗ്യ മന്ത്രാലയം രാജ്യസഭയില്‍ പറഞ്ഞിരുന്നു. ആസ്ട്രാസെനക്കയും ഓക്സ്ഫഡ് സര്‍വ്വകലാശാലയും ചേര്‍ന്ന് വികസിപ്പിച്ച സെറം ഇന്‍സ്റ്റിറ്റിയൂട്ട് പുറത്തിറക്കിയ വാക്സിനാണ് കൊവിഷീല്‍ഡ്.