കൊറോണ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി സിപിഎമ്മിന്റെ മെഗാ തിരുവാതിര
കൊറോണ വാക്സിന് കയറ്റുമതി നിര്‍ത്തി ഇന്ത്യ

ന്യൂഡല്‍ഹി: കൊറോണ കേസുകള്‍ കൂടുന്ന സാഹചര്യത്തിൽ വിദേശരാജ്യങ്ങളിലേക്കുള്ള വാക്സിന് കയറ്റുമതി നിര്‍ത്തി ഇന്ത്യ. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടിയെന്ന് ‘ദി ഗാര്ഡിയന്’ റിപ്പോര്‍ട്ട് ചെയ്യുന്നു.
കയറ്റുമതി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് നിര്‍ദേശം നല്‍കിയെന്നാണ് വിവരം. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആസ്ട്രസെനക ആണ് രാജ്യത്ത് നിന്നും കൂടുതല്‍ കയറ്റുമതി ചെയ്യുന്നത്.അമ്പതിലേറെ രാഷ്ട്രങ്ങളിലേക്കാണ് ഇന്ത്യ വാക്സിന് കയറ്റുമതി ചെയ്തിരുന്നത്.