കലാ സംവിധായകന്‍ സുനില്‍ ബാബു അന്തരിച്ചു

 കലാ സംവിധായകന്‍ സുനില്‍ ബാബു അന്തരിച്ചു

കൊച്ചി: സിനിമ കലാ സംവിധായകന്‍ സുനില്‍ ബാബു അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

മലയാളം, തെലുങ്ക്,തമിഴ്, ബോളിവുഡ് സിനിമകളില്‍ കലാ സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.മലയാളത്തില്‍ അനന്തഭദ്രം, ഉറുമി, ഛോട്ടാ മുംബൈ, ആമി, പ്രേമം, നോട്ട്ബുക്ക്, കായംകുളം കൊച്ചുണ്ണി, പഴശ്ശിരാജ, ബാംഗ്ലൂര്‍ ഡെയ്‌സ് തുടങ്ങിയ സിനിമകളിലെ കലാസംവിധായകനായിരുന്നു സുനില്‍ ബാബു.ഇദ്ദേഹത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

Related News