കടകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്ന് വ്യാപാരികള്‍ പിന്മാറി ; വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും

 കടകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്ന് വ്യാപാരികള്‍ പിന്മാറി ; വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും

കോഴിക്കോട്: വെള്ളിയാഴ്ച മുതല്‍ കടകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്ന് വ്യാപാരികള്‍ പിന്മാറി. മുഖ്യമന്ത്രി നേരിട്ടുവിളിച്ച്‌ പ്രശ്നപരിഹാരം ഉറപ്പുനല്‍കിയതായി വ്യാപാരികള്‍ അറിയിച്ചു. വെള്ളിയാഴ്ച ചര്‍ച്ചയ്ക്കായി മുഖ്യമന്ത്രി തിരുവനന്തപുരത്തേക്കു വിളിപ്പിച്ചിട്ടുണ്ടെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.

സംസ്ഥാനത്ത് എല്ലാ ദിവസവും കടകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് വ്യാപാര സംഘടനകള്‍ കോഴിക്കോട് കളക്ടറുമായി ചര്‍ച്ച നടത്തിയിരുന്നു. ഇത് പരാജയപ്പെട്ടതിന് പിന്നാലെ സംസ്ഥാനത്ത് നാളെ എല്ലാ കടകളും തുറക്കാനായിരുന്നു വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം. എന്നാല്‍ മുഖ്യമന്ത്രി നേരിട്ടു വിളിച്ച്‌ പ്രശ്നങ്ങള്‍ കേട്ട് പരിഹാരത്തിനു ശ്രമിക്കാമെന്ന് ഉറപ്പു നല്‍കിയ സാഹചര്യത്തില്‍ സമരത്തില്‍ നിന്നു പിന്‍മാറുകയാണെന്ന് നേതാക്കള്‍ വ്യക്തമാക്കി.

Related News