പാനൂര്‍ കൊലപാതകം: കളക്ടര്‍ വിളിച്ച സമാധാന യോഗത്തില്‍ നിന്ന് യു ഡി എഫ് ഇറങ്ങിപ്പോയി
ഏകീകൃത സിവില്‍ കോഡ് ഉടന്‍ നടപ്പിലാക്കും ; രാജ്നാഥ് സിംഗ്

രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്.2019 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു ഏകീകൃത സിവില്‍ കോഡ്. മുത്തലാഖ്, രാമക്ഷേത്രം, ആര്‍ട്ടിക്കിള്‍ 370 തുടങ്ങിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കി. ഇനി അടുത്തത് ഏകീകൃത സിവില്‍ കോഡാണെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. ലഖ്നൌവില് നടന്ന ബി.ജെ.പി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏകീകൃത സിവില്‍ കോഡ് ഒരു മതത്തിനും വിശ്വാസത്തിനും എതിരായിരിക്കില്ലെന്നും തങ്ങളുടെ രാഷ്ട്രീയം മനുഷ്യനും മനുഷ്യത്വത്തിനും വേണ്ടിയുള്ളതാണെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.