എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ തീയതി പുനഃക്രമീകരിച്ചു

 എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ തീയതി പുനഃക്രമീകരിച്ചു

തിരുവനന്തപുരം: മാറ്റിവച്ച എസ്.എസ്.എൽ.സി – പ്ലസ് ടു പരീക്ഷാ സമയക്രമത്തിൽ മാറ്റം വരുത്തി. ജെഇഇ പരീക്ഷകൾ നടക്കുന്നതിനാൽ പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷകൾ 26ന് അവസാനിക്കും. 10–ാം ക്ലാസിലെ ചില വിഷയങ്ങൾ പഠനസൗകര്യം കണക്കിലെടുത്ത് പരസ്പരം മാറ്റിയിട്ടുണ്ട്.

എസ്.എസ്.എൽ.സി പരീക്ഷയുടെ പുതുക്കിയ സമയക്രമം

ഏപ്രിൽ 8 വ്യാഴാഴ്ച – ഫസ്റ്റ് ലാംഗ്വേജ് പാർട്ട് ഒന്ന്  – ഉച്ചയ്ക്ക് 1.40 മുതൽ 3.30 വരെഏപ്രിൽ 9 വെള്ളിയാഴ്ച – തേർഡ് ലാംഗ്വേജ് – ഹിന്ദി/ ജനറൽ നോളേജ് – ഉച്ചയ്ക്ക് 2.40 മുതൽ 4.30 വരെഏപ്രിൽ 12 തിങ്കളാഴ്ച –  ഇംഗ്ലീഷ് – ഉച്ചയ്ക്ക് 1.40 മുതൽ 4.30 വരെ

ഏപ്രിൽ 15 വ്യാഴാഴ്ച – ഫിസിക്സ് – രാവിലെ 9.40 മുതൽ 11.30 വരെഏപ്രിൽ 19 തിങ്കളാഴ്ച – കണക്ക് – രാവിലെ 9.40 മുതൽ 12.30 വരെ ഏപ്രിൽ 21 ബുധനാഴ്ച – കെമിസ്ട്രി – രാവിലെ 9.40 മുതൽ 11.30 വരെ

ഏപ്രിൽ 27 ചൊവാഴ്ച – സോഷ്യൽ സയൻസ്  – രാവിലെ 9.40 മുതൽ 12.30 വരെ ഏപ്രിൽ 28 ബുധനാഴ്ച – ബയോളജി – രാവിലെ 9.40 മുതൽ 11.30 വരെഏപ്രിൽ 29 വ്യാഴാഴ്ച – ഫസ്റ്റ് ലാംഗ്വേജ് പാർട്ട് രണ്ട് – രാവിലെ 9.40 മുതൽ 11.30 വരെ

Related News