എലത്തൂര്‍ സീറ്റ്‌ എന്‍സികെയ്‌ക്ക്‌ തന്നെ; എം എം ഹസന്‍

 എലത്തൂര്‍ സീറ്റ്‌ എന്‍സികെയ്‌ക്ക്‌ തന്നെ; എം എം ഹസന്‍

എലത്തൂര്‍ സീറ്റ് എന്‍സികെയ്ക്ക് തന്നെ എന്ന് വ്യക്തമാക്കി യുഡിഎഫ്. സുല്‍ഫിക്കര്‍ മയൂരി തന്നെ ഇവിടെ മത്സരിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ പറഞ്ഞു. എന്നാല്‍ ഘടകക്ഷിയായ മാണി സി കാപ്പന്‍റെ എന്‍.സി.കെക്ക് സീറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട് പ്രാദേശിക നേതൃത്വം കടുത്ത പ്രതിഷേധമാണ് മുന്നണിയില്‍ പ്രകടിപ്പിച്ചത്.

ഇതിനെത്തുടര്‍ന്നാണ് മുന്നണിയുടെ ഭാഗമായി സമവായ ചര്‍ച്ചകള്‍ നടന്നത്.
എന്‍.സി.കെ ഒഴികെ പത്രിക നല്‍കിയ യു.ഡി.എഫിന്‍റെ മറ്റ് സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിക്കണമെന്നും ഹസ്സന്‍ നിര്‍ദേശിച്ചു.

Related News