ഇന്ത്യയിൽ കൊറോണ വ്യാപനം അതിരൂക്ഷം:രണ്ടാം തരംഗമെന്ന് ആശങ്ക

 ഇന്ത്യയിൽ കൊറോണ വ്യാപനം അതിരൂക്ഷം:രണ്ടാം തരംഗമെന്ന് ആശങ്ക

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വ്യാപനം അതിരൂക്ഷമായി തുടരുന്നുവെന്ന് കണക്ക്.രോഗവ്യാപനം രൂക്ഷമാകുന്ന സംസ്ഥാനങ്ങളില്‍ മൂന്നാം ഘട്ട വാക്സിനേഷന്‍ രണ്ടാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം 43000ത്തോളം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.കൊവിഡ് ബാധിതരുടെ മരണനിരക്ക് കൂടുന്നതും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ ആശങ്കയിലാക്കുന്നുണ്ട്.മൂന്നാം ഘട്ട വാക്സിനേഷന്‍ രണ്ടാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്

പ്രതിദിന കണക്ക് ഇന്ന് 80000 കടന്നേക്കുമെന്നാണ് കരുതുന്നത്. ജനിതക വ്യതിയാനം സംഭവിച്ച വൈറസിന് തീവ്രശേഷിയെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഏപ്രില്‍ മൂന്നാം വാരത്തോടെ രോഗവ്യാപനം തീവ്രമാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

 

Related News