ഇതുവരെ ലോക്കല്‍ ഗുണ്ടയും പൊലീസുമായിരുന്നു, കാര്‍ത്തിക് സുബ്ബരാജ് ഗാങ്ങസ്റ്ററാക്കി’; ജഗമേ തന്തിരം ജോജു ജോര്‍ജ്

 ഇതുവരെ ലോക്കല്‍ ഗുണ്ടയും പൊലീസുമായിരുന്നു, കാര്‍ത്തിക് സുബ്ബരാജ് ഗാങ്ങസ്റ്ററാക്കി’; ജഗമേ തന്തിരം ജോജു ജോര്‍ജ്

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജഗമേ തന്തിരത്തില്‍ മലയാളി സാനിധ്യമാണ് നടന്‍ ജോജു ജോര്‍ജ്. ചിത്രത്തില്‍ ലണ്ടനിലെ ഗാങ്ങ്‌സ്റ്ററിന്റെ വേഷമാണ് ജോജു അവരിപ്പിച്ചിരിക്കുന്നത്. ഇത്രയും കാലം ലോക്കല്‍ ഗുണ്ടയും, പൊലീസും ആയി വേഷമിട്ട തനിക്ക് കാര്‍ത്തിക്ക് സുബ്ബരാജ് തന്ന പ്രമോഷനാണ് ഈ കഥാപാത്രമെന്നാണ് ജോജു പറയുന്നത്. ഫിലിം കമ്പാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

 

ജഗമേ തന്തിരത്തിലെ വേഷം ലഭിച്ചത് ചോല, ജോസഫ് എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ കാരണമാണ്. ആ സിനിമകള്‍ കണ്ടിട്ടാണ് കാര്‍ത്തിക് സുബ്ബരാജ് തന്നെ സിനിമയിലേക്ക് വിളിച്ചതെന്നും ജോജു പറയുന്നു. കുറച്ച് കാലങ്ങളായി ഒരു തമിഴ് സിനിമ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ചെറുപ്പം മുതലെ തമിഴ് സിനിമകള്‍ ഒരുപാട് കണ്ടിട്ടുമുണ്ട്. അവസാനം കൈയ്യില്‍ വന്ന അവസരം വലിയ ഭാഗ്യമായി എന്നും താരം അഭിപ്രായപ്പെട്ടു.

Related News