അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റിലിയുടെ സംസ്‌കാരം ഇന്ന്

സ്വലേ

Aug 25, 2019 Sun 09:13 AM

അന്തരിച്ച  മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റിലിയുടെ സംസ്‌കാരം ഇന്ന് നടക്കും. വൈകീട്ട് നിഗം ബോധ്ഘട്ടിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.വസതിയിലെ പൊതു ദര്‍ശനത്തിന് ശേഷം രാവിലെ 11 മണിയോടെ ഭൗതിക ശരീരം ബിജെപി ആസ്ഥാനത്തേക്ക് കൊണ്ട് പോകും. രണ്ട് മണി വരെയാണ് പൊതു ദര്‍ശനം നിശ്ചയിച്ചിട്ടുള്ളത്.  


രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രിമാര്‍ തുടങ്ങി പ്രതിപക്ഷത്തെ നേതാക്കളും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും.പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ രാജ്യം ജെയ്റ്റ്‌ലിക്ക് യാത്രായപ്പ് നല്‍കുക.

  • HASH TAGS