തുഷാറിന് വേണ്ടി നിലനിന്ന മുഖ്യമന്ത്രിയുടെ നടപടികൾ തങ്ങളെ വേദനിപ്പിച്ചു ; നാ​സി​ലിന്‍റെ ഉമ്മ

സ്വന്തം ലേഖകന്‍

Aug 23, 2019 Fri 08:02 PM

തൃ​ശൂ​ര്‍: ചെക്ക് കേസില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിയെ ജയിലിൽ നിന്നും  പുറത്തിറക്കാന്‍ ശ്രമം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരാതിക്കാരന്‍ നാ​സി​ല്‍ അ​ബ്​​ദു​ല്ല​യുടെ ഉമ്മ റാബിയ. മുഖ്യമന്ത്രിയുടെ നടപടി തന്നെയും കുടുംബത്തെയും വേദനിപ്പിച്ചെന്ന് നാ​സി​ലിന്‍റെ ഉമ്മ ​ മാധ്യമങ്ങളോട് പറഞ്ഞു.നാ​സി​ല്‍ ജയിലിലായ വിവരം അറിഞ്ഞതിന് പിന്നാലെയുള്ള വിഷമമാണ് പിതാവിന് പക്ഷാഘാതം ഉണ്ടാകാന്‍ കാരണമായതെന്നും,  സ്ഥലം വിറ്റും ബന്ധുക്കളില്‍ നിന്ന് പണം വായ്പ വാങ്ങിയുമാണ്  മകനെ പുറത്തിറക്കിയതെന്നും റാബിയ പറഞ്ഞു.തുഷാറില്‍ നിന്ന് പണം ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ക്കും മറ്റും നാസില്‍ ചെക്ക് നല്‍കി. നാ​സി​ല്‍ ജയിലിലായതിനെ തുടര്‍ന്ന് കമ്പനി നിര്‍ത്തേണ്ടിവന്നു. നിലവില്‍ താമസിക്കുന്ന വീട് മാത്രമേ ബാക്കിയുള്ളുവെന്ന് നാ​സി​ലിന്റെ  മാതാവ് വ്യക്തമാക്കി .

  • HASH TAGS
  • #Thushar vellapalli
  • #rabiya