സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഇനിമുതല്‍ വനിതകള്‍ക്കും ഡ്രൈവര്‍മാരാകാം

സ്വലേ

Aug 22, 2019 Thu 12:24 PM

 സംസ്ഥാനത്തെ സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഇനിമുതല്‍ വനിതകള്‍ക്കും ഡ്രൈവര്‍മാരാകാം. ലിംഗസമത്വം ഉറപ്പാക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. വനിതകളെ ഡ്രൈവര്‍മാരായി നിയമിക്കാന്‍ വേണ്ടി നിലവിലുള്ള നിയമനചട്ടങ്ങൾ ഭേദഗതിചെയ്യാൻ മന്ത്രിസഭാ തീരുമാനിച്ചു. 


സാമൂഹികനീതിവകുപ്പിന്‍റെ നിർദേശമാണ് മന്ത്രിസഭ അംഗീകരിച്ചത്. ഇനി ഇതിനുള്ള കരട് ഭേദഗതി ചട്ടം ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് തയ്യാറാക്കും. ഇത് പിഎസ്‍സി അംഗീകരിച്ചാൽ വിജ്ഞാപനം ചെയ്യും. തുടർന്ന് ഡ്രൈവര്‍ തസ്‍തികയിലേക്ക് പിഎസ്‍സി അപേക്ഷ ക്ഷണിക്കുമ്പോള്‍ വനിതകള്‍ക്കും അപേക്ഷിക്കാം.

  • HASH TAGS
  • #Kerala government