ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

സ്വലേ

Aug 21, 2019 Wed 09:40 AM

തിരുവനന്തപുരം: സംസ്ഥാനത്ത്  മഴ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച വരെ ചില ജില്ലകളില്‍ ശക്തമായ മഴയുണ്ടാകാനാണ് സാധ്യത.  ഇന്ന് ഇടുക്കി, മലപ്പുറം കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 


തെക്ക്-പടിഞ്ഞാറ് അറബിക്കടലില്‍ 22 വരെ തെക്ക്-പടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാൽ  ഈ മേഖലയില്‍ മത്സ്യത്തൊഴിലാളികള്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

  • HASH TAGS
  • #Heavy rain