പ്രളയം : മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു

സ്വന്തം ലേഖകന്‍

Aug 20, 2019 Tue 04:50 PM

കേരളത്തില്‍  കഴിഞ്ഞ വര്‍ഷമുണ്ടായ  പ്രളയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു. കോടതിയുടെ പരിഗണയിലുള്ള അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ആണ് ഹര്‍ജി നല്‍കിയത്.പ്രളയത്തിന് ഉത്തരവാദികള്‍ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയുമാണെന്നും അവര്‍ സ്ഥാനമൊഴിയണമെന്നും ആയിരുന്നു ഹര്‍ജിയിലെ ആവശ്യം.പ്രശസ്തിക്ക് വേണ്ടി സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചില്ലെങ്കില്‍ ചെലവ് സഹിതം തള്ളുമെന്ന ഹൈകോടതി മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഹര്‍ജി പിന്‍വലിച്ചത്.
  • HASH TAGS
  • #pinarayivijayan
  • #Flood