നടി മഞ്ജുവാര്യരും സംഘവും സുരക്ഷിതര്‍

സ്വലേ

Aug 20, 2019 Tue 03:17 PM

കനത്ത മഴയും മണ്ണിടിച്ചിലും മൂലം ഹിമാചലില്‍ കുടുങ്ങിയ നടി മഞ്ജു വാര്യരും സനല്‍കുമാര്‍ ശശിധരനുമടങ്ങുന്ന സിനിമാസംഘം സുരക്ഷിതരാണെന്ന് വിവരം ലഭിച്ചു .  വൈകിട്ടോടെ ഇവരെ സുരക്ഷിത കേന്ദ്രത്തിലെത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.ഛത്രു ഗ്രാമത്തില്‍ നിന്നും ഇരുപത് കിലോമീറ്റര്‍ അകത്തുള്ള ഒരു സ്ഥലത്താണ് ഷൂട്ട് നടക്കുന്നത്. ഷൂട്ടിംഗ് സംഘമടക്കം 140 ഓളം പേര്‍ നിലവില്‍ ഛത്രുവില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നും ഇവരെയെല്ലാം ഇന്ന് രാത്രിയോടെ പുറത്ത് എത്തിക്കാന്‍ സാധിക്കുമെന്ന്  ഛത്രു ഗ്രാമം സ്ഥിതി ചെയ്യുന്ന ലാഹുല്‍ സ്പിറ്റി ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ കെകെ സോറോച്ച്  പറഞ്ഞു. 

  • HASH TAGS
  • #Himanchal
  • #Film shoot
  • #Manju warrior