ഇന്ത്യയുടെ ചാന്ദ്രദൗത്യം ചന്ദ്രയാൻ രണ്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി

സ്വലേ

Aug 20, 2019 Tue 11:55 AM

ചന്ദ്രയാൻ രണ്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി. വിക്ഷേപണം കഴിഞ്ഞ് 28 ദിവസം പിന്നിട്ട ശേഷമാണ് ഇന്ന് പേടകം ചന്ദ്രൻറെ ഭ്രമണപഥത്തിലേക്ക് എത്തിയത്. ചന്ദ്രനിൽ നിന്ന് 118 കിലോമീറ്റർ അടുത്ത ദൂരവും 18078 കിലോമീറ്റർ എറ്റവും കൂടിയ ദൂരവുമായ ഭ്രമണപഥത്തിലാണ് പേടകം പ്രവേശിച്ചിരിക്കുന്നത്.


ഇന്ന് രാവിലെ 9.02-ഓടെയാണ്  ഈ ഘട്ടം പിന്നിട്ടത്. ഭൂമിയുടെ ഭ്രമണപഥം വിട്ട് ഓഗസ്റ്റ് 14-നാണ് ചന്ദ്രന്റെ ഭ്രമണപഥം ലക്ഷ്യമാക്കി പേടകം യാത്ര തുടങ്ങിയത്

  • HASH TAGS
  • #ചാന്ദ്രദൗത്യം