ശ്രീറാം വെങ്കിട്ടരാമന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു

സ്വലേ

Aug 19, 2019 Mon 04:27 PM

തിരുവനന്തപുരത്ത് വാഹനമിടിച്ച് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു.ഒരു വര്‍ഷത്തേക്കാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. മോട്ടോര്‍ വാഹന വകുപ്പിന്റെതാണ് നടപടി.


സുഹൃത്ത് വഫ ഫിറോസിന്റെ ലൈസന്‍സും സസ്‌പെന്റ് ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ പിഴ അടച്ചതിനാല്‍ ഉടനെ സസ്‌പെന്‍ഡ് ചെയ്യാന്‍ കഴിയില്ലെന്ന് വകുപ്പ് വ്യക്തമാക്കി.

  • HASH TAGS