എംഎല്‍എ പിവി അന്‍വറിന്റെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള തടയണ പൊളിക്കാന്‍ ഹൈക്കോടതി ഉത്തരവ്

സ്വലേ

Aug 16, 2019 Fri 05:55 PM

കൊച്ചി:  നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ  ഭാര്യാ  പിതാവിന്റെ ഉടമസ്ഥതയിലുള്ള തടയണ പൊളിച്ചു കളയണമെന്ന് കേരള ഹൈക്കോടതി ഉത്തരവ്.തടയണ സ്ഥിതി ചെയ്യുന്ന കക്കടാംപൊയില്‍ ഭാഗത്ത് തുടര്‍ച്ചയായി ഉരുള്‍പൊട്ടലും വ്യാപകമായി മണ്ണിടിച്ചിലുമുണ്ടായ സാഹചര്യം ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.നിരവധി പ്രകൃതി ദുരന്തങ്ങളുണ്ടായിട്ടും നമ്മള്‍ എന്തുകൊണ്ട്  പഠിക്കുന്നില്ലെന്നും കേസിലെ വാദത്തിനിടെ കോടതി വിമര്‍ശിച്ചു.

  • HASH TAGS