പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സ്വാതന്ത്രദിന പ്രസംഗത്തെ പുകഴ്ത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം.

സ്വലേ

Aug 16, 2019 Fri 12:48 PM

ന്യൂഡല്‍ഹി: പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ സ്വാതന്ത്രദിന പ്രസംഗത്തെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം രംഗത്ത്.ജനസംഖ്യാ വര്‍ദ്ധനവുമായി ബന്ധപ്പെട്ട മോഡിയുടെ പ്രസ്താവനയെയാണ് കോണ്‍ഗ്രസ് നേതാവ്  പി ചിദംബരം പുകഴ്ത്തിയത്. 


മോഡിയുടെ  സ്വാതന്ത്ര ദിന പ്രസംഗത്തിലെ മൂന്ന് കാര്യങ്ങളെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ട്വിറ്ററിലൂടെ മോഡിയെ പ്രശംസിച്ചത്.അണുകുടുംബം എന്നത് ദേശഭക്തിയുള്ള ചുമതലയാണെന്നും സമ്പത്തുണ്ടാക്കുന്നവരെ ബഹുമാനിക്കണമെന്നും പ്ലാസ്റ്റിക്കിന്റെ ഒറ്റത്തവണ ഉപയോഗം വേണ്ടെന്ന് വയ്ക്കണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ  മൂന്ന് പ്രഖ്യാപനങ്ങൾ.ഈ പ്രഖ്യാപനങ്ങൾ നമ്മളെല്ലാവരും സ്വാഗതം ചെയ്യണമെന്നു  പി ചിദംബരം പറഞ്ഞു.

  • HASH TAGS