കാമുകിയെ ചൊല്ലി തര്‍ക്കം, യൂണിവേഴ്‌സിറ്റി ബിരുദ വിദ്യാര്‍ത്ഥിയെ കൗമാരക്കാരന്‍ കൊലപ്പെടുത്തി

സ്വന്തം ലേഖകന്‍

Aug 15, 2019 Thu 01:38 PM

ന്യൂഡല്‍ഹി: കാമുകിയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ബിരുദ വിദ്യാര്‍ത്ഥിയെ കൗമാരക്കാരന്‍ കുത്തി കൊലപ്പെടുത്തി.ഡല്‍ഹി യൂണിവേഴ്‌സിറ്റി കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയായ ശ്രീവാസ്തവാണ് മരിച്ചത്. ദില്ലി പട്ടേല്‍ നഗറിലെ പാര്‍ക്കില്‍ വെച്ചാണ് കൊലപാതകമുണ്ടായത്. അമന്‍ എന്ന കൗമാരക്കാരനാണ് കൊലപാതകം നടത്തിയത്. ശ്രീവാസ്തവും ട്യൂഷന്‍ ക്ലാസിലെ ഒരു വിദ്യാര്‍ത്ഥിയുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ അടുത്തിടെ ഇരുവരും തമ്മില്‍ അകന്നു. ഈ പെണ്‍കുട്ടിയെ അമന്റെയൊപ്പം കണ്ടെന്ന് തിങ്കളാഴ്ച സുഹൃത്ത് ശ്രീവാസ്തവിനോട് പറഞ്ഞിരുന്നു. ഇരുവരും തമ്മിലുള്ള ചിത്രവും സുഹൃത്ത് ശ്രീവാസ്തവിനെ കാണിച്ചിരുന്നു. 




അന്ന് വൈകിട്ട് ശ്രീവാസ്തവും സുഹൃത്തുക്കളായ രണ്ട് പേരും ചേര്‍ന്ന് അമനെ മര്‍ദ്ദിക്കുകയും പെണ്‍കുട്ടിയുമായുള്ള സൗഹൃദം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.ബുധനാഴ്ച വിഷയം ഒത്തുതീര്‍ക്കുന്നതിനായി പട്ടേല്‍ നഗറിലെ റോക് ഗാര്‍ഡനിലേക്ക് അമന്‍, ശ്രീവാസ്തവിനെ വിളിച്ചുവരുത്തി. അമന്റെ സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. ഇവിടെ നിന്ന്  ഇരു കൂട്ടരും തമ്മില്‍ വഴക്കുണ്ടാകുകയും അത് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. സംഘര്‍ഷത്തില്‍  ഗുരുതരമായി പരിക്കേറ്റ ശ്രീവാസ്തവ് ആശുപത്രിയില്‍ വെ ച്ചാണ് മരിച്ചത്.

  • HASH TAGS
  • #DELHI