ദിശ മാറി ഫോനി ചുഴലിക്കാറ്റ് കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

സ്വന്തം ലേഖകന്‍

Apr 28, 2019 Sun 10:30 PM

തിരുവനന്തപുരം: ഫോനി  ചുഴലിക്കാറ്റ് ഇന്നത്തോടെ ശക്തി പ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. മത്സ്യബന്ധനം പാടില്ലെന്ന ശക്തമായ മുന്നറിയിപ്പ്  കാലാവസ്ഥാ വകുപ്പ് നല്‍കിയിട്ടുണ്ട്. ഇന്നു മണിക്കൂറില്‍ 145 കിലോമീറ്റര്‍ വരെയും നാളെ 155 കിലോമീറ്റര്‍ വരെയുമായിരിക്കും ഫോനിയുടെ  വേഗം എന്നാണു വിലയിരുത്തല്‍. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരപ്രകാരം വടക്കുപടിഞ്ഞാറന്‍ ദിശയില്‍ തമിഴ്‌നാടിന്റെയും ആന്ധ്രാപ്രദേശിന്റെയും തീരത്തുനിന്ന് വളരെ അകലെയായാണ് ചുഴലിക്കാറ്റ് സഞ്ചരിക്കുന്നത്. ബുധനാഴ്ചയോടെ കാറ്റിന്റെ ദിശ ബംഗ്ലാദേശ് തീരത്തേക്ക് മാറും. കേരളം ചുഴലിക്കാറ്റിന്റെ പരിധിയില്‍ ഇല്ലെങ്കിലും അതിന്റെ സ്വാധീനം മൂലം സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഇന്നും നാളെയും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ഇന്ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും നാളെ എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലും ശക്തമായ മഴയ്ക്കുള്ള യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്


  • HASH TAGS
  • #kerala