നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും
തിരുവനന്തപുരം: നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും. ഓഗസ്റ്റ് 14, 15 തീയതികളില്‍ കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനം മുന്‍നിര്‍ത്തി ഡാമിലെ ജലനിരപ്പ് നിയന്ത്രിച്ചു നിര്‍ത്തുന്നതിനാണ് ഷട്ടറുകൾ ഇന്ന് തുറക്കുന്നത്.
ഇന്ന് രാവിലെ 10മണിക്ക് നാല് ഷട്ടറുകള്‍ ഒരിഞ്ച് വീതമാണ് തുറക്കുന്നത്. കനത്ത മഴ പെയ്താല്‍ ഡാം പെട്ടെന്നു തുറക്കേണ്ട സാഹചര്യം ഒഴിവാക്കാനാണ് നടപടിയെന്നും ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന് പറഞ്ഞു.