പെരിയ ഇരട്ടക്കൊലപാതക കേസിലെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
പെരിയ ഇരട്ടക്കൊലപാതക കേസിലെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഒൻപതാം പ്രതി മുരളി, പത്താം പ്രതി രഞ്ജിത് പതിനൊന്നാം പ്രതി പ്രദീപ് എന്നിവരുടെ ജാമ്യാപേക്ഷ ആണ് തള്ളിയത്. പ്രതികളുടെ പങ്ക് തെളിയിക്കാൻ സാധിക്കുന്ന തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല എന്നായിരുന്നു പ്രതികളുടെ വാദം.