ഭൂചലനത്തെയും അതിജീവിച്ച് 12 വയസ്സുക്കാരന്‍ ഇഷ്ടടീമിന്റെ കളിക്കാണാന്‍ ഇംഗ്ലണ്ടില്‍

സ്വന്തം ലേഖകന്‍

May 09, 2019 Thu 04:05 AM

ഇന്തോനേഷ്യ : ഇന്തോനേഷ്യയില്‍ 2000 പേര്‍ മരിച്ച ഭൂചലനത്തെ അതിജീവിച്ച് 12 വയസുള്ള റിസ്‌കി എന്ന ബാലന്‍ ഇംഗ്ലണ്ടിലെത്തി. ഇഷ്ടടീമായ മാഞ്ചസ്‌ററര്‍ സിററിയുടെ കളികാണാനാണ് എത്തിയത്. മാഞ്ചസ്‌ററര്‍ സിറ്റി കടുത്ത ആരാധകനാണ് റിസ്‌കി. ഇന്തോനേഷ്യയിലെ ഭൂചലന സമയത്തും ഒരു ഇന്റര്‍നെറ്റ് കഫേയില്‍ നിന്നും കളി കാണുകയായിരുന്നു റിസ്‌കി. വളരെ അത്ഭുതകരമായാണ് റിസ്‌കി രക്ഷപെട്ടതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഈ കടുത്ത ആരാധകനെ കണ്ട ബിബിസി ഇഷ്ടകളിക്കാരെയും കളിയും കാണാനുള്ള അവസരം നല്‍കുകയായിരുന്നു  • HASH TAGS
  • #bootball