കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ തീരുമാനത്തെ പിന്തുണച്ച് കെജ്‌രിവാൾ

സ്വലേ

Aug 05, 2019 Mon 03:56 PM

ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ തീരുമാനത്തിന്  പിന്തുണ നൽകി  ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി  നേതാവുമായ അരവിന്ദ് കെജ്‌രിവാൾ രംഗത്ത്. കാശ്മീരിൽ സമാധാനം  കൊണ്ടുവരാൻ  സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അരവിന്ദ് കെജ്‌രിവാൾ ട്വിറ്ററിൽ കുറിച്ചു.


നേരത്തെ ബിഎസ്പി അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും കേന്ദ്രസർക്കാരിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.  ടിആർഎസ്,ബിജെഡി, വൈഎസ്ആർ കോൺഗ്രസ് തുടങ്ങിയ പാർട്ടികളുടെ പിന്തുണയും   കേന്ദ്ര സർക്കാരിനുണ്ട്.

  • HASH TAGS