കോഴിക്കോട് കാരശ്ശേരിയില്‍ യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം
കോഴിക്കോട്: കോഴിക്കോട് കാരശ്ശേരിയില്‍ യുവതിയ്ക്ക് നേരെ ആസിഡ് ഒഴിച്ചു. തലയ്ക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമിച്ചയാളെന്ന് സംശയിക്കുന്ന യുവതിയുടെ ആദ്യഭര്‍ത്താവ് സുഭാഷിന് വേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചു.വീടിനടുത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് വെച്ച് യുവതിയെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന അക്രമി കത്തികൊണ്ട് കുത്തിവീഴ്ത്തിയ ശേഷം തലയിലേക്ക് ആസിഡൊഴിക്കുകയായിരുന്നു.ശനിയാഴ്ച വൈകീട്ട് ആണ് ആക്രമണമുണ്ടായത്.
തലയ്ക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ യുവതിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി. വിദേശത്തായിരുന്ന സുഭാഷ് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയതെന്നാണ് സൂചന. മുന്‍ ഭര്‍ത്താവാണ് ആക്രമിച്ചതെന്ന് യുവതി പോലീസിന് മൊഴി നല്കി.