കനത്ത മഴയിൽ മുങ്ങി മുംബൈ
കനത്ത മഴയിൽ മുങ്ങി മുംബൈ നഗരം. മഴ കാരണം റോഡ്, റെയില്‍ ഗതാഗതം താറുമാറായി. ലോക്കല്‍ ട്രെയിനുകളുടെ സര്‍വീസ് പൂര്‍ണമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
കനത്ത മഴയില്‍ നവിമുംബൈയില്‍ ഖാര്‍ഘറിലെ വെള്ളച്ചാട്ടത്തില്‍വീണ് മലയാളി ഉള്‍പ്പടെ മൂന്നു കോളേജ് വിദ്യാര്‍ത്ഥിനികള്‍ മരിച്ചു. നെരുള്‍ സെക്ടര്‍ 15ല്‍ താമസിക്കുന്ന പാലക്കാട് മുണ്ടൂര്‍ സ്വദേശിനി ആരതിയാണ്(19) ആണ് മരിച്ചത്. ഒരാളെ കാണാതായിട്ടുണ്ട്. ഇയാള്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ് .