രാഹുല്‍ ബ്രിട്ടീഷ് പൗരന്‍ ആണെന്ന ബിജെപി വാദം സുപ്രീം കോടതി തള്ളി

സ്വന്തം ലേഖകന്‍

May 09, 2019 Thu 01:52 AM

ഡല്‍ഹി : ലോകസഭാ ഇലക്ഷനോടനുബന്ധിച്ച് രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് ബ്രീട്ടീഷ് പൗരത്വത്തില്‍ എന്ന പരാതി സുപ്രീം കോടതി തള്ളി. പരാതിയില്‍ കഴമ്പില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രജന്‍ ഗോഗായും ജസ്റ്റിസ് ദീപക്ക് ഗുപ്തയും സജീവ് ഖന്നയും അടങ്ങുന്ന ബെഞ്ച് വിധിച്ചു. 

രാഹുല്‍ ഗാന്ധി ഒരു ബ്രീട്ടീഷ് കമ്പനിയില്‍ ബ്രീട്ടീഷ് പൗരത്വമാണ് രേഖപെടുത്തിയതെന്ന് ചൂണ്ടികാട്ടി ബിജെപി രാജ്യസഭാ അംഗം സുബ്രമണ്യ സ്വാമി ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ രാഹുല്‍ പ്രസ്‌കോണ്‍ഫറന്‍സ് വിളിച്ച് സത്യം തെളിയിക്കണമെന്നും അദ്ദേഹം വെല്ലുവിളിച്ചു.


  • HASH TAGS