മിക്സിയുടെ മോട്ടോറിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; 25 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

സ്വലേ

Aug 04, 2019 Sun 10:52 AM

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് മിക്സിയുടെ മോട്ടോറിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം.  ദുബായിൽ നിന്ന് വരുകയായിരുന്ന കോഴിക്കോട് സ്വദേശിയെയാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് അറസ്റ്റ് ചെയ്തത്.


ഇയാളുടെ കൈയിൽ നിന്ന് 25 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. ദുബായിൽ നിന്നാണ് ഇയാൾ സ്വർണം കടത്തിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലുള്ള പരിശോധനയിലാണ് ഇയാൾ പിടിയിലായത്

  • HASH TAGS
  • #Gold