മലങ്കര സഭാതര്‍ക്കത്തിൽ ഇടപെടാന്‍ വിസമ്മതം പ്രകടിപ്പിച്ച് സുപ്രീംകോടതി

സ്വന്തം ലേഖകന്‍

Aug 02, 2019 Fri 04:10 PM

ന്യൂഡല്‍ഹി : ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാ തര്‍ക്കവിഷയത്തില്‍ ഇടപെടാന്‍ വിസമ്മതം പ്രകടിപ്പിച്ച്  സുപ്രീംകോടതി. സെമിത്തേരിയില്‍ അടക്കംചെയ്യാന്‍ അവകാശമുണ്ടെന്നുകാട്ടി യാക്കോബായ വിശ്വാസികളാണ് പുതിയ റിട്ട് ഹര്‍ജി നല്‍കിയത്.എന്നാൽ വിഷയത്തിൽ ഇടപെടാൻ ആവില്ലെന്ന്  ജസ്റ്റിസ് എസ്.എ.ബോബ്ദെ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ഹര്‍ജിക്കാര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. 


അറുപതിലേറെ യാക്കോബായ വിശ്വാസികളാണ്  റിട്ടു ഹര്‍ജി നല്‍കിയത്. ആരാധാനാ സ്വാതന്ത്ര്യത്തിനുപുറമേ സെമിത്തേരിയില്‍ അടക്കംചെയ്യാനുള്ള അവകാശവും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഏതു മതവിശ്വാസിയുടെയും മൃതദേഹം അയാളുടെ വിശ്വാസപ്രകാരം അടക്കംചെയ്യുന്നത് ഉറപ്പുവരുത്താന്‍ സര്‍ക്കാരിനു നിയമപരമായ ബാധ്യതയുണ്ടെന്ന് അഡ്വ. അഡോള്‍ഫ് മാത്യു ഫയല്‍ചെയ്ത ഹര്‍ജിയില്‍ പറഞ്ഞു.


  • HASH TAGS
  • #supremecourt