മില്‍മ പാലിന്റെ വില വര്‍ദ്ധിപ്പിച്ചേക്കും

സ്വലേ

Aug 02, 2019 Fri 10:15 AM

കൊല്ലം: മില്‍മ പാലിന്റെ വില ഉടന്‍ വര്‍ദ്ധിപ്പിച്ചേക്കും. വിലക്കൂട്ടണമെന്ന്   ആവശ്യപ്പെട്ട് മില്‍മ ഫെഡറേഷന്‍ സര്‍ക്കാരിനെ സമീപിച്ചു.


കാലിത്തീറ്റ, ചോളമടക്കമുള്ളവയുടെ വില കൂടിയ സാഹചര്യത്തില്‍ പാലിന്റെ വില വര്‍ദ്ധിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ല. ക്ഷീര കര്‍ഷകര്‍ക്ക് ലാഭം കിട്ടണമെങ്കില്‍ വില വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യമാണ് ഉള്ളതെന്നുമാണ് മില്‍മയുടെ വിശദീകരണം.വില വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ ഇന്‍സെന്റീവ് അനുവദിക്കുക മാത്രമാണ് പോംവഴിയെന്നുമാണ് മില്‍മ വ്യക്തമാക്കി.

  • HASH TAGS
  • #Milma